കേരളത്തിലെ ദേവി ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ചില ആചാരങ്ങളാണ് ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിനും അതിനോടനുബന്ധിച്ചുള്ള വിശദമായ വിവരണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് വായിക്കവുന്നതാണ് .
മധ്യതിരുവിതാംകൂറിലെ ഭദ്രകാളിക്ഷേത്രങ്ങളില്‍ ആണ്ടുതോറും വ്രതശുദ്ധിയൊടെ നടത്തിവരാറുള്ള അനുഷ്ഠാന മഹോത്സവമാണ് പടയണി. 64 കലകളും കൊണ്ട് സമ്പുഷ്ടമായ പടയണി ബൃഹത്തായ ഒരു അനുഷ്ഠാനകലാശാഖയാണ് , രതിയും, രക്തവും, ലഹരിയും ബാലിനല്കിയിരുന്ന പ്രാക്തനദൈവസങ്ഗല്പ്പത്തിന്റെ തിരുശേഷിപ്പാകുന്നു പടയണിയും അതിന്റെ അനുഷ്ഠാനങ്ങളും. മലബാറിന് തെയ്യംപോലെ മധ്യതിരുവിതാംകൂറിന്റെ ആത്മാംശമായ പടയണി ഗാനനൃത്തവാദ്യവിനോദങ്ങളുടെ സമ്മിശ്രരൂപമാണ്. സവര്ണ്ണാവര്ണ്ണ ഭേദമന്യേ കരവാസികളൊന്നടങ്ഗം പങ്ഗാളികളാകുന്ന ഈ കലാ രൂപം ചാതുര്‍വര്‍ണ്യം പിടിമുറുക്കാത്ത ,സമത്വാധിഷ്ഠൈതമായ ഒരു കാലത്തെ അനാവരണം ചെയ്യുന്നു. തുടര്‍ന്നുവായിക്കുക
(Kolamezhuthu)
കേരളത്തില്‍ സുലഭമായി കാണപ്പെടുന്ന കമുകില്‍ (അടക്കാമരം) നിന്നും അടര്‍ത്തിയെടുക്കുന്ന പച്ചപ്പാലയുടെ പുറം ചെത്തിയോരുക്കി ,നിയതമായ ആകൃതിയില്‍ വെട്ടി തയ്ച്ച് അതില്‍ പ്രകൃതിദത്ത വര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് വരചെടുക്കുന്ന നാട്ടു ദേവതാ സ്വരൂപങ്ങളാണ് കോലങ്ങള്‍.
കൂടുതല്‍ വിശദമായി ഓരോ കോലത്തേയും പ്രത്യേകം മനസ്സിലാക്കാന്‍
കൂടുതല്‍ വിശദമായി ഓരോ കോലത്തേയും പ്രത്യേകം മനസ്സിലാക്കാന്‍
(Kolamthullal)
പടയണിയെ അതിന്റെ ഭാവതീവ്രതയിലെക്ക് നയിക്കുന്ന ഇനമാണ് കൊലംതുളളല്‍. കാളിയുടെ കലിശമിക്കണമെങ്ഗില്‍ ,കരവാസികളുടെ ദുരിതങ്ങലകലണമെങ്ങില്‍ കാവിലമ്മയെ ബാധിച്ചിരിക്കുന്ന ദുര്ബാധകളൊഴിയണം ; പിശാചും, മാടനും, മറുതയും ,യക്ഷിയുമാണ് ദേവിയെ ബാധിഷിരിക്കുന്നത്. ഓരോ ദേവതക്കും ഓരോ വേഷമുണ്ട് , ഓരോ രൂപമുണ്ട് ഇങ്ങനെ നിയതമായി രൂപപ്പെടുത്തിയ കൊലങ്ങലുമായി കോലപ്പാട്ടിന്റെയും മേളത്തിന്റെയും അകമ്പടിയോടെ നടത്തുന്ന ചുവടുവയ്പാണ് കോലംതുളളല്‍.
കൂടുതല്‍ വിശദമായി ഓരോ കോലത്തേയും പ്രത്യേകം മനസ്സിലാക്കാന്‍
കൂടുതല്‍ വിശദമായി ഓരോ കോലത്തേയും പ്രത്യേകം മനസ്സിലാക്കാന്‍